സംസ്ഥാന ടെക്‌നിക്കൽ സ്കൂൾ കലോത്സവത്തിന് തുടക്കം

ചിറ്റൂർ: സംസ്ഥാന ടെക്‌നിക്കൽ സ്കൂൾ കലോത്സവത്തിന് ചിറ്റൂർ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ആവേശത്തുടക്കം. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. കെ ബാബു എംഎൽഎ അധ്യക്ഷനായി.

പി പി സുമോദ് എംഎൽഎ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ സുജാത, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ എൽ കവിത, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ ഷീജ, കെ സുമതി, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് എസ് അനിഷ, വൈസ് പ്രസിഡണ്ട് കെ സതീഷ്, സ്ഥിരം സമിതി ചെയർപേഴ്സൺ പി അനിത, വാർഡ് അംഗം ബി പ്രശാന്ത്, സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് രമേഷ്, സോളമൻ, സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. എം രാമചന്ദ്രൻ, സങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ സുൾഫിക്കർ എന്നിവർ സംസാരിച്ചു.

കൊടുങ്ങല്ലൂരും
കോഴിക്കോടും മുന്നില്‍
സംസ്ഥാന ടെക്‌നിക്കൽ കലോത്സവത്തിൽ വാശിയേറിയ മത്സരം. ജില്ലകളിൽ 58 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. 56 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. 55 പോയിന്റുമായി തൃശൂരാണ് മൂന്നാമത്. സ്കൂളുകളിൽ തൃശൂരിലെ കൊടുങ്ങല്ലൂർ ഹൈസ്കൂളാണ് ഒന്നാം സ്ഥാനത്ത്. 56 പോയിന്റ്. രണ്ടാംസ്ഥാനത്ത് 55 പോയിന്റുമായി രണ്ട് സ്കൂളുകളുണ്ട്. കോഴിക്കോട് ടെക്‌നിക്കൽ ഹൈസ്കൂളും കൊക്കൂർ ടെക്‌നിക്കൽ ഹൈസ്കൂളും. 48 പോയിന്റുമായി ഷൊർണൂർ ടെക്‌നിക്കൽ സ്കൂൾ മൂന്നാമതാണ്.

