സ്റ്റേറ്റ് സീനിയർ സെപക് താക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി
കൊയിലാണ്ടി: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ സെപക് താക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി എസ് എസ് ഗോൾഡ് ജ്വല്ലറി, കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ എസ് എസ് ഗോൾഡ് മാനേജർ വിജേഷ് കുമാർ സർവീസസ് മുൻ ഫുട്ബോൾ താരം കണാരൻ നടുക്കണ്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു,

ആർദ്ര പി എസ്, പാർഥിവ്, അതുൽ ജീവൻ, എന്നിവർ ജേഴ്‌സി ഏറ്റു വാങ്ങി.ചടങ്ങിൽ ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞു, നവീന ബിജു, ഷിംന, ശ്രീജിത്ത്, പ്രകാശൻ പൂക്കാട് എന്നിവർ സംസാരിച്ചു.

