വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐയെന്ന് സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ.

വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐയെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. മറ്റൊരു പേക്കൂത്തിനു മുന്നിലും ഞങ്ങള്‍ പതറില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രതികരണം.

നീറ്റ് പരീക്ഷ വിഷയത്തിലായിരുന്നു എസ്എഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ച്. നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉള്‍പ്പടെ 9 പേര്‍ റിമാന്‍ഡിലായത്.

