KOYILANDY DIARY.COM

The Perfect News Portal

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ്; ഗതാഗതവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി സിഐടിയു

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റുമായി ബന്ധപ്പെട്ട് സിഐടിയു ഗതാഗതവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് രാജു എബ്രഹാം, മുൻ എംഎൽഎയും ജനറൽ സെക്രട്ടറിയുമായ കെ.എസ്. സുനിൽകുമാർ, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സികെ ഹരികൃഷ്ണ‌ൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി നാലാഞ്ചിറ ഹരി, എന്നിവർ ചേർന്ന് നിവേദനം നൽകുകയും വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു.

 

ഓട്ടോറിക്ഷകൾക്ക് എസ്.ടി.എ കമ്മിറ്റി സംസ്ഥാന പെർമിറ്റ് കൊടുക്കുവാൻ തീരുമാനിച്ചിതിലെ അപാകതകൾ ചർച്ച ചെയ്‌തു ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റിൻ്റെ ഭാഗമായി ടാക്‌സി കാറുകളിലേത് പോലെ ടാക്‌സ് വർദ്ധിപ്പിക്കുന്നത് ഒഴിവാക്കണം – അല്ലാത്ത പക്ഷം സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രമായി നൽകുക.

 

സ്റ്റേറ്റ് പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾക്ക് സ്വന്തം ജില്ലയോട് ചേർന്ന ജില്ലയിൽ പൂർണ്ണമായി സഞ്ചരിക്കാൻ അനുമതി നൽകുക, പെർമിറ്റ് ലഭിച്ച വാഹനങ്ങൾ മറ്റ് നിലവിലുള്ള സ്റ്റാൻ്റിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതും പാർക്കിംഗ് ചെയ്യുന്നതും ഒഴിവാക്കി തൊഴിലാളികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കുക , സിറ്റി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ സിറ്റിയിൽ പാർക്ക് ചെയ്‌തു ആളെ കയറ്റുന്നത് ഒഴിവാക്കുക, ഭാരതീയന്യായ സംഹിത 2023 (നിയമത്തിൻ്റെ) ഭാഗമായ അപകടത്തിന്റെ ഉത്തരവാദിത്വം ഡ്രൈവർക്ക് മാത്രമാണ് എന്ന എസ്‌.ടി.എ പുതിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുകയും അവ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

Advertisements

 

Share news