ദേശീയ ഫാർമസി വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടന്നു

കോഴിക്കോട്: ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടീരിയ ഒരു പൊതുജനാരോഗ്യപ്രശ്നം മാത്രമല്ല ഇത് വൻ സാമൂഹിക വിപത്തായി മാറിയെന്നും ആൻ്റിബയോടിക് മരുന്നിൻ്റെ ദുരുപയോഗത്തിനെതിരെ ഫാർമ സമൂഹം കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും അഡ്വ: സച്ചിൻ ദേവ് എം എൽ എ പറഞ്ഞു. കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിവിധ ഫാർമസി കോളേജുകളുടേയും ഫാർമസിസ്റ്റ്സ് സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ഫാർമസി വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ എ.

സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി നവീൻ ചന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: പ്രവീൺരാജ്, ഡോ: വിനയ .ഒ.ജി., ഡോ: അന്ജന ജോൺ, ഡോ:ബിജു. സി.ആർ, ഹംസ കണ്ണാട്ടിൽ, സി ബാലകൃഷ്ണൻ, സുധീർ ബാനു, മഹമൂദ് മൂടാടി, രഞ്ജിത് പി കെ, എന്നിവർ സംസാരിച്ചു.

പൊതുരംഗത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹമൂദ് മൂടാടി മൈസിൻ, രാധാകൃഷ്ണൻ പേരാമ്പ്ര,അഷ്റഫ് കീടൽ, ജയപ്രസാദ് സി കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി. സതീശൻ സ്വാഗതവും നവീൻലാൽ പാടിക്കുന്ന് നന്ദിയും പറഞ്ഞു. തുടർന്ന് ഫാർമ ക്വിസ്, കലാപരിപാടികളും അരങ്ങേറി.
