KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ന് സ്റ്റേജും ഓഡിറ്റോറിയവും സമർപ്പിച്ചു

കൊയിലാണ്ടി നഗരസഭ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി നിർമ്മിച്ച സ്റ്റേജും ഓഡിറ്റോറിയവും സമർപ്പിച്ചു. വിദ്യാർത്ഥികൾക്കും കൊയിലാണ്ടിയിലെ കലാസാംസ്കാരിക പ്രവർത്തകർക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പ്പാട്ട് സ്റ്റേജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു.

ഇ കെ അജിത്, കെ ഇ ഇന്ദിര, കെ ഷിജു, സി പ്രജില, എ ലളിത, പി രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്, കെ ശിവപ്രസാദ് (അസിസ്റ്റന്റ് എൻജിനീയർ), എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്), ഷജിത (അഡ്മിനിസ്ട്രസ്), എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജിലാ പറവക്കൊടി സ്വാഗതവും, പ്രദീപ് കുമാർ എൻ വി (പ്രിൻസിപ്പൽ) നന്ദിയും പറഞ്ഞു 

Share news