KOYILANDY DIARY.COM

The Perfect News Portal

മാഹി സെന്റ്‌ തെരേസാസ്‌ തീർത്ഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പാ ബസലിക്കയായി ഉയർത്തി

കോഴിക്കോട്‌: മാഹി സെന്റ്‌ തെരേസാസ്‌ തീർത്ഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പാ ബസലിക്കയായി ഉയർത്തിയതായി കോഴിക്കോട് ബിഷപ്പ്‌ ഡോ. വർഗീസ് ചക്കാലക്കൽ അറിയിച്ചു. സംസ്ഥാനത്ത്‌ പതിനൊന്നാമത്തേതും വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്കയുമാകും കോഴിക്കോട് രൂപതയിലെ ഈ തീർത്ഥാടനകേന്ദ്രം.

മയ്യഴി അമ്മയുടെ ദേവാലയം എന്ന്‌ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രം 1736-ലാണ്‌ സ്ഥാപിതമായത്‌. ശതാബ്ദിയിലെത്തിയ കോഴിക്കോട് രൂപതയ്ക്കുള്ള അംഗീകാരവും ക്രിസ്‌മസ്‌ സമ്മാനവുമാണിതെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. ആരാധനക്രമം, കൂദാശകൾ, പ്രശസ്തി, സൗന്ദര്യം, ചരിത്രം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ചുള്ള പഠനശേഷമാണ് ഇത്തരമൊരു ബഹുമതി നൽകുന്നത്‌.

 

ബസലിക്കയായതിന്റെ കൃതജ്ഞത ബലി ഉടൻ നടത്തുമെന്ന്‌ അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈദികരായ ജെൻസൻ പുത്തൻവീട്ടിൽ, വിൻസെന്റ് പുളിക്കൽ, സജീവ് വർഗീസ്‌, പോൾ പേഴ്സി എന്നിവരും പങ്കെടുത്തു.

Advertisements
Share news