SSLC, പ്ലസ് ടു വിജയികളെ അനുമോദിക്കലും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി
കുറുവങ്ങാട്: അണേല സ്നേഹതീരം റെസിഡൻ്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്രദേശത്തെ SSLC പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും, കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു അധ്യക്ഷത വഹിച്ചു.

സുരേന്ദ്രൻ പി ടി, സൗദാമിനി, ശ്രീലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു. പ്രമുഖ ട്രെയിനർമാരായ സി അജിത് കുമാർ, പി ഹേമപാലൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഇ. സഹജാനന്ദൻ സ്വാഗതവും സി പി ആനന്ദൻ നന്ദിയും പറഞ്ഞു.



