SSLC, പ്ലസ് ടു: ഇരട്ട വിജയവുമായി സഹോദരങ്ങൾ

കൊയിലാണ്ടി: എസ്.എസ്.എൽ.സി.യിൽ മുഴുവൻ വിഷയത്തിലും, എ പ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ ഹയർസെക്കണ്ടറിയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ചേച്ചിയും കൊരയങ്ങാട് താലപ്പൊലി പറമ്പിൽ ദേവ തീർത്ഥത്തിൽ പ്രയാഗ് ജി കൃഷ്ണ കൊയിലാണ്ടി ജി വി എച്ച്.എസ്.എസ് ൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു.

പിന്നാലെ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി പരീക്ഷ ഫലത്തിൽ സയൻസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് കരസ്ഥമാക്കി ചേച്ചി ഗയാ കൃഷ്ണയും, എത്തിയതോടെ ഇരട്ട വിജയ തിളക്കത്തിലാണ് വീട്ടുകാരും പ്രദേശവാസികളും. ചേലിയ ആയൂർവേദ ആശുപത്രി ജീവനക്കാരൻ ജ്യോതി കൃഷ്ണൻ്റെയും. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഇറിഗേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജോഷ്മയുടെയും മക്കളാണ് ഇവർ.
