KOYILANDY DIARY.COM

The Perfect News Portal

എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു

തിക്കോടി: എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എഫ് തിക്കോടി സെക്ടറിന്റെ ആഭിമുഖ്യത്തിൽ പാലൂർ മദ്രസയിൽ വെച്ച് രണ്ട് ദിനങ്ങളിലായാണ് സാഹിത്യോത്സവം നടന്നത്. കവി ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. നാസർ സഖാഫി കാരക്കാട് അധ്യക്ഷത വഹിച്ചു.
ഹമീദ് കാരേക്കാട്, മുനീർ പാലൂർ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള സാഹിത്യ മത്സരങ്ങളും നടന്നു. ഇളം പ്രായക്കാരായ കുട്ടികളുടെ ഊർജ്ജസ്വലതയോടെയുള്ള പങ്കാളിത്തം പരിപാടി വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
Share news