ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത നവാഹ യജ്ഞം നടക്കും
ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത നവാഹ യജ്ഞം നടക്കും. ഇന്ന് മുതൽ 21 വരെ ദേവി ഭാഗവത നവാഹ യജ്ഞം യജ്ഞാചാര്യൻ ബ്രഹ്മശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. ദേവി ഭാഗവതം 9 ദിവസം കൊണ്ട് പാരായണം ചെയ്യുന്നതും, ശ്രവിക്കുന്നതും പുണ്യ ഫലപ്രദമാണെന്ന് മാഹാത്മ്യത്തിൽ വിശദീകരിക്കുന്നു. കലവറ നിറക്കൽ, ഗണപതിഹോമം, ലളിത സഹസ്രനാമം, കുമാരി പൂജ, ദമ്പതിപൂജ, ദേവീ സൂക്ത ജപം എന്നിവയും നടക്കും.
