KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

നടുവത്തൂർ: ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവേശനോത്സവം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അമൽ സരാഗ അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല മലയാള വിഭാഗം അധ്യാപകൻ അബ്ദുൾ ലത്തീഫ് വി മുഖ്യ പ്രഭാഷണം നടത്തി.

പി.ടി.എ വൈസ് പ്രസിഡണ്ട് ഒ.കെ സുരേഷ്, എസ് എം സി ചെയർമാൻ വിജയൻ പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. രക്ഷിതാക്കൾക്ക് സോളമൻ ബേബി, സിന്ധു വി.കെ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പാൾ കെ. കെ. അമ്പിളി സ്വാഗതവും കെ. പി. വിനിത് നന്ദിയും പറഞ്ഞു.

Share news