ശബരിമല തീർത്ഥാടകർക്കായി ശ്രീ പിഷാരികാവ് ദേവസ്വം ഊട്ടുപുരയിൽ ഭക്ഷണശാല ഒരുക്കി

കൊയിലാണ്ടി: ശബരിമല തീർത്ഥാടകർക്കായി വിവേകാനന്ദ ട്രാവൽസും മന വെജും ശ്രീ പിഷാരികാവ് ദേവസ്വം ഊട്ടുപുരയിൽ ഒരുക്കിയ ഭക്ഷണശാല മേൽശാന്തി എൻ. നാരായണൻ മൂസദ് ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. നരിക്കുനി ഇടമന ഇല്ലം സാവിത്രി അന്തർജനം, വിവേകാനന്ദ ട്രാവൽസ് എംഡി ഉഷ നരേന്ദ്രൻ, ഗായത്രി നരേന്ദ്രൻ, എൻ. ഇ അനിൽകുമാർ, ഉണ്ണികൃഷ്ണൻ. കെ, യു. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
