കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

കൊയിലാണ്ടി കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട്ട് സുബ്രഹ്മണ്യൻ നമ്പൂരിപ്പാട്, ക്ഷേത്രം മേൽശാന്തി ഓട്ടുപുര മന ശിവരാമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് വൈകിട്ട് 7 മണിക്ക് തിരുവാതിരക്കളി നൃത്ത സന്ധ്യ എന്നിവ നടന്നു.

- 2025 ഫെബ്രുവരി 24 തിങ്കൾ 9 മണി ഇളനീർ കുല വരവ് 12 മണി മദ്യാനപൂജ 12
- 30ന് കുട്ടിച്ചാത്തൻ വെള്ളാട്ട് ഒന്നേ മുപ്പതിന് കാരണവർ വെള്ളാട്ട് തുടർന്ന് അന്നദാനം വൈകിട്ട് 3:00 മണി ആഘോഷപരവ് കുട്ടിച്ചാത്തൻ തിറ. ദീപാരാധന 6 45 നാന്തകം എഴുന്നള്ളത്ത് ഏഴുമണി തായമ്പക രാത്രി 11 മണി ഭഗവതി വെള്ളാട്ട്.

- ഫെബ്രുവരി 25 പുലർച്ചെ 12 മണി ചാമുണ്ടി തിറ, 1 മണി മക്കൾ തിറ 2 മണി പരദേവത തിറ, 3 മണി നാഗത്തിറ നാലുമണി ഭഗവതിറ ഏഴുമണി കാരണവർ 8 മണി ഉത്തമ ഗുരുതി സമർപ്പണം, ഗുരുതി തർപ്പണം.
