KOYILANDY DIARY.COM

The Perfect News Portal

ശ്രീമഹേഷ്‌ കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നു പേരെ. ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ശ്രീമഹേഷ്‌ കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നു പേരെ. ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ്‌ മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് സൂചന.

ശ്രീമഹേഷിൻ്റെ സ്വഭാവദൂഷ്യം കൊണ്ട് പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച മഴു ഉണ്ടാക്കിയത് മാവേലിക്കരയിലാണ്. ശ്രീമഹേഷ്‌ കൗൺസിലിങ്ങിന് വിധേയനായെന്നും പൊലീസ് സംശയിക്കുന്നു.

ചികിത്സയിൽ കഴിയുന്ന പ്രതിയുടെ നിലയിൽ പുരോഗതി വന്നതായും ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നുമാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

Advertisements
Share news