കൊയിലാണ്ടിയുടെ ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂളിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ കൊയിലാണ്ടിയുടെ രാമായണ മാസാചരണം പൊയിൽക്കാവ് ഹയർ സെക്കണ്ടറി റിട്ട: പ്രിൻസിപ്പാൾ രാജലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ മുരളി അധ്യക്ഷതവഹിച്ചു.

സംഗീത അദ്ധ്യാപകൻ പ്രേമൻ വടകരയുടെ നേതൃത്വത്തിൽ രാമായണ ഭജനയും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങളും നടത്തി. ചടങ്ങിൽ ശ്രീപ്രഭ ടീച്ചർ സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.
