ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ രാമായണ കഥാപാത്ര ആവിഷ്ക്കരണം നടത്തി

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ശിശുവാടിയുടെ ആഭിമുഖ്യത്തിൽ രാമായണ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചു. രാമായണത്തി ലെ പ്രമുഖരായ എല്ലാ കഥാപാത്രങ്ങളായ ദശരഥൻ, ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, കുംഭകർണ്ണൻ രാവണൻ, സീത, മണ്ഡോദരി തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും ശിശുവാടിക വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പരിപാടി രമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാതൃസമിതി പ്രസിഡണ്ട് ഹരിത പ്രശോഭ്, ശിശുവാടിക സിക്രട്ടറി നിഷാര വിരുന്നുകണ്ടി ഷിൻസി, ശ്രീജ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ മനയടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.
