അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി.

പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീഭഗവതി ക്ഷേത്രം മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ജനുവരി 17ന് ക്ഷേത്രോത്സവം സമാപിക്കും.

13ന് വൈകിട്ട് ആറുമണിക്ക് തിരുവാതിരക്കളിയും, ഏഴിന് നൃത്ത സന്ധ്യയും നടന്നു. 14 ഞായറാഴ്ച ഏഴുമണിക്ക് ദീപ്തി ഹരിദാസ് കരുവഞ്ചേരിയുടെ ആത്മീയ പ്രഭാഷണം തുടർന്ന് കണ്ണൂർ ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാട്ടരങ്ങും അരങ്ങേറും.
