ശ്രീജിത്ത് സമാരകസേവാ കേന്ദ്രം അടിച്ചു തകർത്തു
കൊയിലാണ്ടി: ചേമഞ്ചേരിയിൽ ബിജെപി നിയന്ത്രണത്തിലുള്ള സജീഷ് ഉണ്ണി. ശ്രീജിത്ത് സമാരകസേവാ കേന്ദ്രം അടിച്ചു തകർത്തു.. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അക്രമമെന്നാണ് പറയുന്നത്. സേവാ കേന്ദ്രത്തിലെ ഫർണ്ണിച്ചിറുകൾ, വായനശാലയിലെ പുസ്തകങ്ങളിൽ കരി ഓയിൽ ഒഴിച്ചു, ജനൽ ഗ്ലാസുകൾ മുഴുവൻ തകർത്തു. സിപിഎം ആണ് അക്രമം നടത്തിയതെന്ന് ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ.കെ. വൈശാഖ് പറഞ്ഞു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബിജെപി നേതാക്കൾ സ്ഥലം സന്ദർശിച്ചു.



