KOYILANDY DIARY.COM

The Perfect News Portal

ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു

കൊയിലാണ്ടി: എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97-ാ മത് സമാധിദിനം ആചരിച്ചു. രാവിലെ കൊയിലാണ്ടി യൂണിയൻ ഓഫീസിൽ ഗുരുദേവപൂജയോടെ തുടക്കമായി. സമാധിദിനാചരണത്തിന്റെ ഭാഗമായി ഉപവാസവും കൂട്ടപ്രാർത്ഥനയും ഗുരുദേവസന്ദേശവും പ്രചരണങ്ങളും നടന്നു.
കാലത്ത് നടന്ന ഗുരുദേവ പൂജക്ക് പറമ്പത്ത് ദാസൻ, സുരേഷ് മേലേപ്പുറത്ത്, കെ. കെ ശ്രീധരൻ, ഓ. ചോയിക്കുട്ടി, കെ. കുഞ്ഞികൃഷ്ണൻ, പുഷ്പരാജ് പി. വി എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് നടന്ന സമാധി സന്ദേശ പ്രചരണം യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് വി. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ കൗൺസിലർ മാരായ, സുരേഷ് മേലേപ്പുറത്ത് മുഖ്യപ്രഭാഷണവും കൗൺസിലർമാരായ ഓ. ചോയിക്കുട്ടി, കെ. കുഞ്ഞികൃഷ്ണൻ, കെ. വി.സന്തോഷ്‌, എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ കെ. കെ ശ്രീധരൻ സ്വഗതവും പി. വി. പുഷ്പരാജ് നന്ദിയും പറഞ്ഞു.
Share news