KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് – പാലക്കാട് റൂട്ടില്‍ പ്രത്യേക ട്രെയിന്‍ ഓടിത്തുടങ്ങി

കോഴിക്കോട്: വടക്കൻ ജില്ലകളിലെ യാത്രക്കാരുടെ ശ്വാസംമുട്ടിയുള്ള ട്രെയിൻ യാത്രയ്‌ക്ക്‌ നേരിയ ആശ്വാസം. യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന പ്രകാരം കോഴിക്കോട് – പാലക്കാട് റൂട്ടിൽ അനുവദിച്ച പുതിയ സ്പെഷൽ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിൻ തിങ്കളാഴ്ച ഓടിത്തുടങ്ങി. നിലവിൽ സെപ്തംബർ 15 വരെ അനുവദിച്ച 18 കോച്ചുകളുള്ള ട്രെയിന്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. രാവിലെ 10.10ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ട്രെയിൻ (06071) പകല്‍ 1.05ന് പാലക്കാട്ടെത്തും.

തിരികെ 1.50ന് പാലക്കാട്ടുനിന്നു പുറപ്പെട്ട്‌ (06031) വൈകിട്ട് 5.35ന് കോഴിക്കോട്ടും രാത്രി 7.40ന് കണ്ണൂരിലുമെത്തും. പാലക്കാട് – കോഴിക്കോട് റൂട്ടില്‍ പുതിയ ട്രെയിൻ അനുവദിച്ചത്‌ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് കലിക്കറ്റ് ചേംബര്‍ പ്രസ്താവനയില്‍ അറിയിച്ചു. സര്‍വീസ് സര്‍വീസ് സ്ഥിരമാക്കണമെന്നും തൃശൂര്‍ – മം​ഗലാപുരം റൂട്ടില്‍ മെമു അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

സമയക്രമം: കോഴിക്കോട്‌ – പാലക്കാട്‌ (സ്റ്റേഷൻ, പുറപ്പെടുന്ന സമയം ക്രമത്തില്‍): കോഴിക്കോട് (10.10), ഫറോക്ക് (10.25), പരപ്പനങ്ങാടി (10.42), താനൂർ (10.51), തിരൂർ (11.00), കുറ്റിപ്പുറം (11.13), പട്ടാമ്പി (11.32), ഷൊർണൂർ (11.50), ഒറ്റപ്പാലം (12.10), പാലക്കാട് (1.05). പാലക്കാട്‌– കണ്ണൂർ: പാലക്കാട് (1.50) ഒറ്റപ്പാലം (2.15), ഷൊർണൂർ (3.35), പട്ടാമ്പി (3.49), കുറ്റിപ്പുറം (4.06), തിരൂർ (4.21), താനൂർ (4.30), പരപ്പനങ്ങാടി (4.39), ഫറോക്ക് (4.52), കോഴിക്കോട് (5.35), കൊയിലാണ്ടി (6.02), പയ്യോളി (6.13), വടകര (6.32), മാഹി (6.35), തലശേരി (6.50), കണ്ണൂർ (7.40). ശനിയാഴ്ച സർവീസ് ഷൊർണൂരിൽ അവസാനിപ്പിക്കും.

Advertisements

കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനിന് 8.50ന് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

 

Share news