KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ അവധി ദിവസങ്ങിളിൽ അനധികൃത കൈയ്യേറ്റക്കാരെ പിടിക്കാൽ പ്രത്യേക സ്ക്വോഡ്

കൊയിലാണ്ടി: അവധി ദിവസം സൂക്ഷിക്കുക. പിടി വീഴും.. കൊയിലാണ്ടിയിൽ അവധി ദിവസങ്ങളിൽ അനധികൃത കൈയ്യേറ്റവും നിയമവിരുദ്ധ പ്രവർത്തനവും പിടികൂടാൻ പ്രത്യേക സ്ക്വോഡ് രൂപീകരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് തുടർച്ചയായി 5 ദിവസം ( 27 മുതൽ 31 വരെ) വരെ അവധി വരുന്ന സാഹചര്യത്തിലാണ് പ്രത്യേക സ്ക്വോഡ് രൂപീകരിച്ച് കൺട്രോൾ റും തുറന്നിരിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് പരിധിയിൽ അനധികൃത വയൽ നികത്തൽ, കുന്നിടിക്കൽ, സർക്കാർ ഭൂമി കയ്യേറ്റം, അനധികൃത നിർമ്മാണം, അനധികൃത മരം മുറിക്കൽ തുടങ്ങിയ നിയമ വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിന് ജീവനക്കരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വോഡ് രൂപീകരിച്ചിരിക്കുകയാണെന്ന് കൊയിലാണ്ടി സഹസിൽദാർ സിപി മണി അറിയിച്ചു. അനധികൃത പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൽ സംവിധാന മൊരുക്കിയിരിക്കുന്നു. 

ഓരോ ദിവസവും ഉദ്യോഗസ്ഥർക്ക് ചുമതല നിൽകിയിട്ടുണ്ട്. അവരെ ഫോണിൽ ബന്ധപ്പെട്ട് ഏത് പരാതിയും അറിയിക്കാവുന്നതാണ്. ചുവടെ…

Advertisements
  • (1) ആഗസ്റ്റ് 27 – രാമചന്ദ്രൻ ഇ.കെ. സ്പെഷ്യൽ ഡെപ്യൂട്ടി സഹസിൽദാർ, കൊയിലാണ്ടി. ഫോൺ: 9495760694
  • (2) ആഗസ്റ്റ് 28 – അസീസ് കെ.പി (വില്ലേജ് ഓഫീസർ, എരവട്ടൂർ) ഫോൺ: 8547616215, 9645431184
  • (3) ആഗസ്റ്റ് 29 – അബ്ദുൾ സലാം. (വില്ലേജ് ഓഫീസർ പേരാമ്പ്ര) ഫോൺ: 8547616219, 9539312304
  • 94) ആഗസ്റ്റ് 30 – റീബിയ വെങ്ങാടിക്കൽ (വില്ലേജ് ഓഫീസർ മേപ്പയ്യൂർ) ഫോൺ: 8547616221, 9645338918
  • (5) ആഗസ്റ്റ് 31 – ജയൻ ഇ.കെ. (വില്ലേജ് ഓഫീസർ, മൂടാടി) ഫോൺ: 8547616206, 9447151021