ഉത്രാട ദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫർ; മന്ത്രി ജി ആർ അനിൽ

ഉത്രാട ദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫറുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. ഹാപ്പി അവേഴ്സ് എന്ന പേരിൽ നാളെ നോൺ സബ്സിഡി സാധനങ്ങൾക്ക് എല്ലാ ഔട്ട്ലെറ്റുകളിലും 10% വരെ വിലകുറവ് അധികമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഓഫർ ഉണ്ടാവുക സപ്ലൈകോയിൽ കഴിഞ്ഞ രണ്ട് ദിവസത്തെ വിൽപ്പന ചരിത്രമാണ്. 352 കോടി രൂപയുടെ വിൽപ്പനയിലേക്ക് എത്തി, 52 ലക്ഷത്തിലധികം ആളുകൾ ഔട്ട്ലെറ്റിലൂടെ സാധനങ്ങൾ വാങ്ങി. പാലക്കാട് കൂടുതൽ വില്പന നടന്ന കേന്ദ്രം. നോൺ സബ്സിഡി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് വെളിച്ചെണ്ണക്ക് ഓഫറുണ്ട് എന്നും മന്ത്രി പറഞ്ഞു.
