KOYILANDY DIARY

The Perfect News Portal

ലഹരി ഭീകരതക്കെതിരെ ‘ജാഗ്രത’ ആൽബത്തിന് സ്പെഷ്യൽ ജൂറി പുരസ്ക്കാരം

ലഹരി ഭീകരതക്കെതിരെ ‘ജാഗ്രത’ ആൽബത്തിന് സ്പെഷ്യൽ ജൂറി പുരസ്ക്കാരം. മലബാർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ഡോക്യുമെന്ററി ആൽബം ഷോർട്ട് ഫിലിം അവാർഡ് മത്സരത്തിൽ ഒ കെ സുരേഷ് രചനയും സംവിധാനവും നിർവഹിച്ച ജാഗ്രത എന്ന ആൽബത്തിനാണ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചത്.
സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഭീകരതയ്ക്കെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ആൽബത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. 2024 നവംബർ മാസത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന അവാർഡ് നിശയിൽ വച്ച് അവാർഡ് വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.