സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ നടത്തി. കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ഊർജ സംരക്ഷണം എന്നീ വിഷയങ്ങൾ പരിഗണിച്ച് കൊണ്ടാണ് ഗ്രാമസഭ ചേർന്നത്. ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അതുല്ല്യ ബൈജു അദ്ധ്യക്ഷത വഹിച്ചു.

ഇലക്ട്രിസിറ്റി പൂക്കാട് ഓഫീസിൽ നിന്ന് സബ് എഞ്ചിനീയർ സിബി സംസാരിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സന്ധ്യ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഹാരീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി മോഹൻ സി വി സ്വാഗതവും പ്രൊജക്റ്റ് അസിസ്റ്റൻ്റ് ശിൽപ്പശ്രി നന്ദിയും പറഞ്ഞു.
