KOYILANDY DIARY.COM

The Perfect News Portal

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാൻ സ്‌പീക്കർ എ എൻ ഷംസീർ എത്തി

പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാൻ സ്‌പീക്കർ എ എൻ ഷംസീർ പുതുപ്പള്ളിയിലെത്തി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ ഉമ്മനെയും പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ പള്ളിയിലെത്തി കണ്ട ശേഷമാണ് സ്‌പീക്കർ നിയമസഭാ സമ്മേളനത്തിന് നേരിട്ട് ക്ഷണിച്ചത്.

നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തിലാദ്യമായാണ്‌ ഉമ്മൻചാണ്ടിയില്ലാതെ സമ്മേളനം നടക്കുന്നതെന്നും പകരംവയ്ക്കാനില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടിയെന്നും സ്‌പീക്കർ പറഞ്ഞു. കബറിടത്തിൽ സ്‌പീക്കർ ആദരമർപ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഏതാനും സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Share news