എസ് പി സി പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരേഡിൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീലാൽ ചന്ദ്രശേഖർ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, പി ടിഎ പ്രസിഡണ്ട് എ സജീവ് കുമാർ, വൈസ് പ്രസിഡണ്ട് കെ ടി ബേബി, എസ് എം സി ചെയർമാൻ എൻ കെ ഹരീഷ്, പ്രിൻസിപ്പൽ പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ, സീനിയർ അസിസ്റ്റന്റ് രഞ്ജു എസ്, ഡി ഐ മാരായ ശോഭ ടി പി, നിഖിൽ എ വി, സി പി ഒ മാരായ നസീർ എഫ് എം, റിജിന ടി എൻ എന്നിവർ പങ്കെടുത്തു. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കേരള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ ബാബു വിനെ ചടങ്ങിൽ ആദരിച്ചു.
