കൊയിലാണ്ടിയിൽ ട്രക്കിന്റെ ടയറിൽ നിന്നും തീപ്പൊരി ഉയർന്നത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: ട്രക്കിന്റെ ടയറിൽ നിന്നും തീപ്പൊരി ഉയർന്നത് പരിഭ്രാന്തി പരത്തി. വൈകീട്ട് 4.15 ഓടെ കൊയിലാണ്ടി മേൽപ്പാലത്തിലാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും ടാർ കയറ്റി വരുകയായിരുന്ന എം എച്ച് 4എഫ് യു. 4206 ട്രക്കിന്റെ ടയറിൽ നിന്നാണ് തീപ്പൊരി ഉയർന്നത്. ടാർ ലീക്കായി ടയറിൽ വീണതിനെ തുടർന്നാണ് തീപ്പൊരി ഉയർന്നത്.

ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ലോറി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് തീയണച്ചു. അസി. ഫയർ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.

