സ്പേസ് അത്തോളി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടപ്പിച്ചു
അത്തോളി: സ്പേസ് അത്തോളി ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടപ്പിച്ചു. സിനിമാ-നാടക പ്രവർത്തക കബനി സൈറ സംവിധാനം ചെയ്ത ചിലരിങ്ങനെയാണ്, അധ്യാപകനും എഴുത്തുകാരനുമായ നദീം നൗഷാദിന്റെ കടൽ ഉയിർപ്പ്, നാടക പ്രവർത്തകനും അഭിനേതാവുമായ അഷ്റഫ് ചീടത്തിൽ സംവിധാനം ചെയ്ത ഹൺഡ്രഡ് ബെൽസ് എന്നീ മൂന്നു ചെറു സിനിമകളാണ് പ്രദർശിപ്പിച്ചത്. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സ്പേസ് പ്രസിഡന്റ് ബി. കെ ഗോകുൽദാസ് അധ്യക്ഷനായി.
.

.
കബനി സൈറ, നദീം നൗഷാദ്, അഷ്റഫ് ചീടത്തിൽ, ശ്രീജിത്ത് ശ്രീവിഹാർ, കെ.ടി ശേഖർ, പി.ടി ഹരിദാസ്, റഷീദ് മണപ്പാട്ടിൽ, രാജീവൻ ചേമഞ്ചേരി, എ. ശേഖരൻ, സി.പി അനിൽ കുമാർ, ടി. ദേവകി സംസാരിച്ചു. ജോബി മാത്യു സ്വാഗതവും ടി.സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ചടങ്ങിൽ കബനി സൈറ, നദീം നൗഷാദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.



