കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ സൗണ്ട് സിസ്റ്റം സമർപ്പിച്ചു

കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ സൗണ്ട് സിസ്റ്റം സമർപ്പിച്ചു. സ്കൂളിലെ മുൻ ജീവനക്കാരൻ മനോജ് കുമാറാണ് സൗണ്ട് സിസ്റ്റം സംഭാവന നൽകിയത്. 45,000 രൂപ വിലയുള്ള ഉപകരണങ്ങളാണ് കൈമാറിയത്. പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജീവ് കുമാർ അധ്യക്ഷതവഹിച്ചു.
.

പ്രദീപ്കുമാർ എൻ വി (പ്രിൻസിപ്പൽ), എൻ വി വത്സൻ (ഒ എസ് എഫ് കൺവീനർ), ബൽരാജ് എംജി (എസ് എസ് ജി കൺവീനർ), ഷജിത ടി (എച്ച് എം), ബിജേഷ് ഉപ്പാലക്കൽ (വി എച്ച എസ് സി പ്രിൻസിപ്പൽ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ.ടി. ബേബി, പി.പി. രാജീവൻ എന്നിവർ സംബന്ധിച്ചു. മനോജ് കുമാർ മറുമൊഴിയും നവീന ബിജു (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു.
