KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊന്നു. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. നളിനി (60) ആണ് മരിച്ചത്. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജേക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി ഭാഗങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു. ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.

Share news