കൊയിലാണ്ടിയിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു
.
കൊയിലാണ്ടി: മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. കൊയിലാണ്ടി ദർശനമുക്കിൽ വളാശ്ശേരി താഴ മാധവിയെയാണ് മകൻ സുഭാഷ് വെട്ടിപരിക്കേൽപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. കൊടുവാൾ കൊണ്ട് എറിയുകയായിരുന്നു മാധവിയുടെ തലയ്ക്ക് പിറകിലാണ് പരുക്ക്.




