അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ചെറുപുഴ: അർബുദ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴ ഭൂദാനത്തെ കോട്ടയിൽ സതീഷാണ് (34) അറസ്‌റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ അമ്മ നാരായണിയെ (68) വായിൽ തുണി തിരുകിയശേഷം ഭിത്തിയിൽ തലയിടിപ്പിച്ചും കഴുത്തുഞെരിച്ചും കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

മരിച്ചെന്നുകരുതി അമ്മയ്ക്ക് സുഖമില്ലെന്ന് അയൽക്കാരെയും ബന്ധുക്കളെയും അറിയിച്ചു. ഇവരെത്തി ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയാണ് വധശ്രമത്തെക്കുറിച്ച് നാരായണി പറഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ചെറുപുഴ എസ്എച്ച്ഒ ടി പി ദിനേശിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്‌റ്റുചെയ്യുകയായിരുന്നു.

