ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; പ്രമേയം പാസാക്കി

ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രിക്ക് നല്‍കി. പലസ്തീന്‍ പതാക സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഏറ്റുവാങ്ങി. ഇതുള്‍പ്പെടെ പത്ത് പ്രമേയങ്ങള്‍ ലോക കേരള സഭയില്‍ പാസാക്കി. പലസ്തീന്‍ പ്രമേയം അവതരിപ്പിച്ചത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള അംഗം റെജില്‍ പൂക്കുത്താണ്.

