സ്നേഹതീരം ജൈവ വൈവിധ്യ പാർക്കിൽ സോളാർ ലൈറ്റുകൾ കത്തിതുടങ്ങി

കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്കിൽ ജനകീയമായി സ്ഥാപിച്ച സോളാർ തെരുവു വിളക്കുകളുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില നിർവ്വഹിച്ചു. വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു. സുനിൽ കുമാർ തിരുവലത്ത്, ബാവ കൊന്നേങ്കണ്ടിഎന്നിവർ സംസാരിച്ചു. കോർഡിനേറ്റർ ദയാനന്ദൻ എ ഡി സ്വാഗതവും ഷിനില നന്ദിയും പറഞ്ഞു.
