KOYILANDY DIARY.COM

The Perfect News Portal

എവറസ്റ്റിൽ മഞ്ഞുവീഴ്ച: ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങി കിടക്കുന്നു; ഒരാൾ മരിച്ചു

എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ച. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേരാണ് മഞ്ഞുവീഴ്ചയിൽ കാണാതായതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. കാണാതായവരിൽ 140 പേരെ രക്ഷപ്പെടുത്തിയാതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭാ​ഗത്തുള്ള കർമ താഴ്വാരത്ത് ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങിക്കിടക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച അതി രൂക്ഷമായത്.  4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം ഉള്ളത്. ഒക്ടോബർ മാസത്തിലാണ് എവറസ്റ്റ് കായറാൻ കൂടുതൽ ആളുകൾ എത്തുന്നത്. ഒക്ടോബർ 1 മുതൽ ചൈനയിൽ 8 ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്.

Share news