സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ അണേല കുറുവങ്ങാട് വനിതാ വേദി രൂപീകരിച്ചു

കൊയിലാണ്ടി: സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ അണേല കുറുവങ്ങാട് വനിതാ വേദി രൂപീകരിച്ചു. വാർഡ് കൗൺസിലർ ബിന്ദു പി ബി ഉദ്ഘാടനം ചെയ്തു. സി.പി. ആനന്ദൻ അധ്യക്ഷത വഹിച്ചു. ദിലീപ് കണ്ടോത്ത്, അജിത്കുമാർ സി എന്നിവർ ക്ലാസ്സെടുത്തു. ശ്രുതി സി കെ പ്രസിഡണ്ടായും ഗംഗ എം കെ സെക്രട്ടറിയായും തെരഞ്ഞെടുക്കപെട്ടു. യോഗത്തിൽ വെച്ച് അസം റൈഫിൾസ് നിന്നും വിരമിച്ച RK മനോഹരനെ ആദരിച്ചു. ഇ. സഹജനന്ദൻ സ്വാഗതവും ശ്രീജ ചന്ദ്രൻ നന്ദിയും പറഞ്ഞു.
