സ്നേഹതീരം റെസിഡൻ്റ്സ് അസോസിയേഷൻ അണേല വാർഷിക ജനറൽ ബോഡിയോഗം ചേർന്നു
കൊയിലാണ്ടി: കുറുവങ്ങാട് – അണേല സ്നേഹതീരം റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. നഗരസഭ കൗൺസിലർ ബിന്ദു പി.ബി യോഗം ഉദ്ഘാടനം ചെയ്തു. സിപി ആനന്ദൻ അദ്ധ്യക്ഷതവഹിച്ചു. പൂക്കള മത്സര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
.

.
പുതിയ ഭാരവാഹികളായി സി പി ആനന്ദനെ (പ്രസിഡണ്ട്), അജിത് കുമാർ സി എസ്, സൗദാമിനി യൂ വി (വൈസ് പ്രസിഡണ്ടുമാർ), ഇ. സഹജനാന്ദനെ (സെക്രട്ടറി) കെ കെ ശശികുമാർ, ശ്രുതി അരുൺ എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാർ) ശ്രീജ ചന്ദ്രൻ (ട്രഷറർ) എന്നവിരെ തെരെഞ്ഞെടുത്തു.
