സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.*

മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെയും നൊച്ചാട് ഗ്രാമപഞ്ചായത്തിൻ്റെയും പരിധിയിൽ വരുന്ന കളരിക്കണ്ടിമുക്ക്, മഠത്തും ഭാഗം സ്നേഹതീരം റസിഡൻസ് അസോസിയേഷൻ നിലവിൽ വന്നു. വാർഡ് മെമ്പർ ശ്രീനിലയം വിജയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൂട്ടുകുടുംബത്തിൻ്റെ പ്രാധാന്യത്തെ പറ്റിയും അണുകുടുംബങ്ങളിലെ ജീവതശൈലിയെ കുറിച്ചും റസിഡൻസ് അസോസിയേഷൻ്റെ ആവശ്യകതയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം വിശദീകരിച്ചു,

മേപ്പയൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ഷിജു ഇ.കെ മുഖ്യപ്രഭാഷണം നടത്തി. വളർന്ന് വരുന്ന പുതുതലമുറയുടെ കലാ കായിക കഴിവുകൾ അംഗീകരിച്ച് അവർക്ക് വേണ്ട പ്രോത്സഹ്‌നങ്ങൾ നൽകുന്നതിനെ കുറിച്ചും ലഹരി വിമുക്തവും അന്തരീക്ഷ മലിനീകരണത്തിൻ്റെ ദൂഷ്യഫലങ്ങളും, സൈബർ ആക്രമണങ്ങളിൽ മുൻകരുതലുകൾ എടുക്കുന്നതിനെ കുറിച്ചും പ്രഭാഷണത്തിൽ അദ്ധേഹം കൂട്ടിച്ചേർത്തു.

സ്നേഹതീരം സെക്രട്ടറി സി.എം അശോകൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പുനത്തിൽ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഓഡിറ്റർ എസ്. സുഷേണൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ റജി. ആർ ഗ്രീഷ്മം, ഗിരിജ കെ, ബാബു പുനത്തിൽ എന്നിവർ ആശംസകൾ നേർന്നു. സ്നേഹതീരം പ്രസിഡൻ്റ് ഒ.വിനോദ് കുമാർ സ്വാഗതവും ട്രഷറർ ഒ. ശ്രീലേഷ് നന്ദിയും പറഞ്ഞു.
