KOYILANDY DIARY.COM

The Perfect News Portal

ശ്രീനാരായണ ഗുരുദേവന്റെ 171 -ാം ജയന്തി SNDP യോഗം ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവന്റെ 171 -ാം ജയന്തി SNDP യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ ഗുരുപൂജ നടത്തി. രാവിലെ ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡണ്ട് കെ. എം. രാജീവൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചയ്ക്ക് താലൂക് ഹോസ്പിറ്റലിലെ രോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തി.
വൈകീട്ട്  കോതമംഗലത്ത് ഗുരു മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രൗഡഗംഭീര ഘോഷയാത്രയ്ക്ക്  യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത്, പ്രസിഡണ്ട് കെ എം രാജീവൻ, ഡയറക്ടർ ബോർഡ്  അംഗം കെ കെ ശ്രീധരൻ, വൈസ് പ്രസിഡണ്ട് വി കെ സുരേന്ദ്രൻ, കൗൺസിലർ സുരേഷ് മേലേപ്പുറത്ത്, എം. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ. കെ, പി. വി പുഷ്പരാജ്, നീന സത്യൻ, ആശ എം. പി, സി. കെ ജയദേവൻ, ചന്ദ്രൻ മാസ്റ്റർ, നിത്യ ഗണേശൻ, സതീശൻ കെ. കെ, ഗോവിന്ദൻ ചേലിയ, സോജൻ കെ. ടി, ആദർശ് അശോകൻ ടി. കെ, ബാലൻ ഊരള്ളൂർ എന്നിവർ നേതൃത്വം നൽകി.
Share news