തൃശൂരിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പ്

ചേലക്കര: തൃശൂർ ചേലക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി കൈ വലിക്കുകയുമായിരുന്നു. ഉടൻ തന്നെ സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു.

അധ്യാപകരുടെ നേതൃത്വത്തിൽ പുറത്തുപോയി ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിന്റെ കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ് പാമ്പ് അങ്ങിനെ കയറിയിരിക്കാനായിരിക്കും സാധ്യത. വിദ്യാർത്ഥികൾ ബാഗും ചെരുപ്പും നന്നായി പരിശോധിക്കണമെന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകി.

