സർപ്പ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കൊയിലാണ്ടി അമൃത വിദ്യാലയവും ചേർന്ന് സർപ്പ ബോധവൽക്കരണ പഠന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ജിഷ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ്റ് കൺസർവ്വേറ്റർ കെ. നീതു, കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സൂരജ്, വടകര സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബീരാൻ കുട്ടി, കൊയിലാണ്ടി അമൃത വിദ്യാലയം പ്രിൻസിപ്പാൾ നീനാ സുരേഷ്, കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ. കെ ഇബ്രായി, അമൃത വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയിൽ ‘ജൈവ വൈവിധ്യവും – പാമ്പുകളും’ എന്ന വിഷയത്തിൽ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇ. നാരായണൻ ക്ലാസ് നയിച്ചു. കോഴിക്കോട് ജില്ലാ സർപ്പ ഫെസിലിറ്റേറ്റർ എസ്. അഭിഷേക്, ശാന്ത് സർപ്പ ആപ്പ് പരിചയപ്പെടുത്തി. സ്കൂൾ പരിസരം സ്നേക്ക് റസ്ക്യു ടീം പരിശോധന നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ജലീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനീഷ് രാമൻ എന്നിവർ സംബന്ധിച്ചു.
