പൂക്കാട് കലാലയം സംഗീതോത്സവവേദിയിൽ സ്മൃതി മധുരം

കൊയിലാണ്ടി: പൂക്കാട് കലാലയം സംഗീതോത്സവവേദിയിൽ സ്മൃതി മധുരം. മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ നാലാം ദിവസം പഴയകാല സിനിമാ ഗാനങ്ങളുമായി സ്മൃതി മധുരം പരിപാടി അരങ്ങേറി. ശിവദാസ് ചേമഞ്ചേരി, സത്യൻ മേപ്പയ്യൂർ, സുനിൽ തിരുവങ്ങൂർ, അശ്വതി ചന്ദ്രൻ, സിൽസില, സുബേഷ് പത്മനാഭൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തബലയിൽ ലാലു പൂക്കാട്, ഹാർമോണിയത്തിൽ മോഹൻരാജ്, ഗിറ്റാറിൽ ജോൺസൺ മാസ്റ്റർ എന്നിവർ പക്കവാദ്യമൊരുക്കി. ലത കലാലയം സ്വാഗതവും മിജ കലാലയം നന്ദിയും പറഞ്ഞു.
