KOYILANDY DIARY

The Perfect News Portal

അമേഠിയിൽ സ്‌മൃതി ഇറാനി തോൽവിയിലേക്ക്

അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി ദേശീയ ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി മണ്ഡലത്തിൽ വമ്പൻ തോൽവിയിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് നീങ്ങുമ്പോൾ സ്മൃതിയെ 88908 വോട്ടിന് പിന്നിലാക്കി ഇന്ത്യ കൂട്ടായ്മയുടെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാലാണ് ലീഡ് ചെയ്യുന്നത്. 2019 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.