ചെറുധാന്യ പ്രദർശന വിപണന മേള നടത്തി
മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ജില്ലാ മില്ലറ്റ് മിഷനുമായി ചേർന്ന് ചെറുധാന്യ പ്രദർശന വിപണന മേള നടത്തി. മുക്കം ഉപജില്ലാ ശാസ്ത്രമേള വേദിയുടെ സമീപത്താണ് മേള സംഘടിപ്പിച്ചത്. റാഗി, വിവിധ തരം ചോളങ്ങൾ, തിന, ചാമ, കുതിരവാലി, ബ്രൗൺ ടോപ് മില്ലറ്റ്, വരക് അരി, ചെറുധാന്യങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

ജില്ലാ മില്ലറ്റ് മിഷൻ ജോ. സെക്രട്ടറി ജസീല റൗഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ടും കൗൺസിലറുമായ എം കെ യാസർ, പ്രിൻസിപ്പൽ എം കെ ഹസീല, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സി എ അജാസ്, വളന്റിയർ ലീഡർമാരായ ശിശിര ബാബു, അശ്വനി സത്യൻ എന്നിവർ സംസാരിച്ചു.
