എസ്.എം.എ അബാക്കസ് ഓണാഘോഷം 2025 ‘ഒന്നിച്ചൊരോണം’ പരിപാടി സംഘടിപ്പിച്ചു.
ബാലുശ്ശേരി: എസ്.എം.എ അബാക്കസ് ബാലുശ്ശേരി സെൻ്റർ ഓണാഘോഷം 2025 ‘ഒന്നിച്ചൊരോണം’ സംഘടിപ്പിച്ചു. അറപ്പീടിക കാർഷിക ഇവൻ്റ് സ്റ്റുഡിയോയിൽ വെച്ചു നടന്ന ഓണാഘോഷ പരിപാടിയില്‍ മുഖ്യാദിതിയായി ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം പങ്കെടുത്തു. പ്രേഗ്രാം കൺവീനർ ലതീഷ് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷിതാവായ ദിനേഷ് മാസ്റ്റർ, എസ്.എം.എ അബാക്കസ് ടീച്ചർ ദീപ തുടങ്ങിയവർ സംസാരിച്ചു.
.


.
ചടങ്ങിൽ എസ്.എം.എ ഇൻ്റർനാഷണൽ അബാക്കസ് ഒളിമ്പ്യാഡിൽ വിജയിച്ചവർക്കുള്ള മെഡലും സർട്ടിഫിക്കട്ട് വിതരണവും നടത്തി. എസ്.എം.എ അബാക്കസ് ബാലുശ്ശേരി മാനേജിംഗ് ഡയറക്ടർ ഷഹനുൽ സജിം സ്വാഗതവും, ബിനി അബിലാഷ് നന്ദിയും പറഞ്ഞു. സന്തോഷ്കുമാർ, റംഷിത റിയാസ്, സമീഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ ഓണകളികളും, ഓണ സദ്യയും ഒരുക്കി.




