KOYILANDY DIARY.COM

The Perfect News Portal

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർ സെക്കണ്ടറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണി വികസന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആകമാനം ആരംഭിക്കുന്നത്.
കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക വഴി ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനത്തിനുള്ള അവസരം നൽകുക എന്നത് ഇതിൻ്റെ ലക്ഷ്യമാണ്. 23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്മിഷൻ എടുക്കാം.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുക, കുട്ടികൾക്ക് സ്വയം സംരഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരങ്ങളും നൽകുക എന്നിവയും ഇതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
 Exim Executive, AI device Instalation Operator എന്നീ 2 കോഴ്സുകളാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ ഉള്ളത്.  രണ്ടും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ്.  സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ ആരംഭിക്കുന്നതിൻ്റെ ഭാഗമായുള്ള സ്കൂൾ തല സ്കിൽ ഡെവലപ്മെൻ്റ് കമ്മിറ്റി രൂപീകരിക്കും.
Share news