കർണാടകയിൽ അടച്ചിട്ട വീട്ടിനുള്ളിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. 4 വർഷമായി അടച്ചിട്ടിരുന്ന വീട്ടിൽ നിന്നാണ് 5 അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഗവ. എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച ജഗന്നാഥ റെഡ്ഡിയുടേതാണ് വീട്. റെഡ്ഡി(85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി(62), കൃഷ്ണ ( 60), നരേന്ദ്ര (57) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങളാണെന്നാണ് കരുതുന്നത്.

2019ലാണ് ഇവരെ അവസാനമായി കണ്ടതെന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്. കന്നഡയിലെഴുതിയ ആത്മഹത്യാക്കുറിപ്പും മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്. 4 അസ്ഥികൂടങ്ങൾ ഒരു മുറിയിൽ കട്ടിലിലും തറയിലുമായി കിടക്കുന്ന നിലയിലും ഒരു മൃതദേഹം മറ്റൊരു മുറിയിലുമായാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

