ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. മസുനൂരു ടോൾ പ്ലാസയിൽ വച്ചാണ് അപകടം. രണ്ട് ട്രക്കുകളും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിലേക്ക് എതിൽദിശയിൽ വന്ന ബസ് ഇടിച്ചാണ് അപകടം.
രണ്ട് ട്രക്ക് ഡ്രൈവർമാരും ബസ് ഡ്രൈവറും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.