സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം പദ്യം ചൊല്ലൽ എ ഗ്രേഡ് കരസ്ഥമാക്കി ശിവഗംഗ നാഗരാജ്

ശിവഗംഗ നാഗരാജിന് ലഭിച്ച എ ഗ്രേഡിന് തിളക്കമേറെ. 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം പദ്യം ചൊല്ലൽ എ ഗ്രേഡ് കരസ്ഥമാക്കി ശിവഗംഗ നാഗരാജ്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ശിവഗംഗ നാഗരാജ്. നിരവധി വർഷങ്ങളായി സബ് ജില്ലാ -ജില്ലാതലം കലാസാഹിത്യ മത്സരങ്ങളിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള കുട്ടിയാണ് ശിവഗംഗാ നാഗരാജ്. ഈ വർഷം സംസ്ഥാന തല മത്സരങ്ങളിൽ അംഗീകാരം നേടി എന്നുള്ളത് പ്രത്യേകം പ്രസ്ഥാവ്യമാണ്.

പന്തലായനി കാട്ടുവയൽ നാഗരാജിന്റെയും ഷിജിനയുടെയും മകളാണ്. കുഞ്ഞനിയത്തി ശിവാംഗി നാഗരാജ്. വേദവ്യാസൻ രചിച്ച ഭാഗവതത്തിലെ ബ്രഹ്മസ്തുതി എന്ന ഭാഗമാണ് ആലപിച്ചത്. കാവ്യത്തിന്റെ കഥാoശം അറിഞ്ഞു സന്ദർഭം ഉൾക്കൊണ്ട് അതിന്റെ ഭാവഗരിമ നഷ്ടപ്പെടാതെ ആലപിക്കുക എന്നുള്ളതാണ് സംസ്കൃത കവിതലാപനത്തിനു വേണ്ട ഏറ്റവും വലിയ ഗുണം മാത്രമല്ല കൃത്യമായ പദം മുറിക്കലുകളും പദങ്ങളെ അന്വയിക്കുന്നത് ഈ കവിതലാപനത്തിൽ വിധി നിർണായത്തിൽ ശ്രദ്ധിക്കുന്നതാണ്.

സംസ്കൃതം ആയതുകൊണ്ട് അതിന്റെ ഗരിമ നഷ്ടപ്പെടാതെ ഉച്ചാരണശുദ്ധി നിലനിർത്തി കൊണ്ട് ഏറ്റവും ദുഷ്കരവും ശ്രദ്ധേയവുമായ ഒരവതരണ ശൈലി. സന്ദർഭം കൃത്യമായി മനസ്സിലാക്കി അതിനുകൊടുക്കേണ്ട ആലാപനത്തിലെ വൈകരികത, അമിത സംഗീതം കടന്നു വരാതിരിക്കുക എന്നുള്ളതൊക്കെ ഇതിൽ ശ്രദ്ധിക്കേണ്ടതാണ്. സൂക്ഷ്മമായ അവതരണ വൈദ്ധഗ്ധ്യമാണ് ഒരു നല്ല സംസ്കൃത കവിതലാപന മേന്മ ആയി കണക്കാക്കുന്നത്. ആലാപനത്തിൽ സന്ദർഭനുസരണമായി സംഗീതത്തിൽ മിതത്വം പാലിക്കാനും ഭാവഭംഗി പകരാനും സംസ്കൃത അദ്ധ്യാപകനായ രജിലേഷ് പുത്രമണ്ണിലും സംഗീതഗുരുവായ പാലക്കാട് പ്രേo രാജ് മാഷും ഒരുപാട് സഹായിച്ചിട്ടുണ്ട്.
